കോവിഡ് എന്ന മഹാമാരിക്ക് ശേഷം ചൈനയിൽ കുട്ടികളെ ബാധിക്കുന്ന ശ്വാസകോശ രോഗം പടർന്നു പിടിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇതിൻറെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ 6 ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജസ്ഥാൻ, കർണാടക,ഗുജറാത്ത്,ഉത്തരാഖണ്ഡ്, ഹരിയാന,തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ ജാഗ്രത നിർദ്ദേശം ലഭ്യമായിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് മേൽ പറഞ്ഞ സംസ്ഥാനങ്ങൾ പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി വരുന്നവർക്ക് ആശുപത്രിയിൽ പ്രത്യേക പരിചരണവും നിരീക്ഷണവും ഉണ്ടാകും. കോവിഡ് കാലഘട്ടത്തിലെ പോലെ ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തപ്പെടുത്തുവാൻ വേണ്ട എല്ലാ മാർഗനിർദേശങ്ങളും പാലിക്കുവാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയിട്ടുണ്ട്. ചില ജില്ലകളിലും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
ചൈനയിലാണ് വ്യാപകമായി ഇത്തരത്തിൽ ശ്വാസകോശ രോഗം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയാണ് ശ്വാസകോശരോഗം കൂടുന്നുവെന്ന് റിപ്പോർട്ട് ചൈനീസ് ആരോഗ്യ കമ്മീഷൻ സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ലഭ്യമാക്കുവാൻ ലോകാരോഗ്യ സംഘടന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വടക്കൻ ചൈനയിലെ കുട്ടികളിൽ കൂട്ടത്തോടെ ന്യൂമോണിയ പടർന്നു പിടിച്ചതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
Discussion about this post