രാജ്യത്തേക്ക് തിരിച്ചു എത്തിപ്പെടാൻ വെമ്പൽ കൊള്ളുന്ന പ്രവാസി മലയാളികൾക്കായി നോർക്ക ഏർപ്പെടുത്തിയ ഓൺലൈൻ രജിസ്ട്രേഷന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവരിൽ കൂടുതലും യു. എ . ഇ. യിൽ നിന്നുമാണ്. കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആകുന്നവർക്ക് മാത്രമേ നാട്ടിലേക്ക് മടങ്ങാൻ സാധിക്കുകയുള്ളൂ. വിസാ കാലാവധി കഴിഞ്ഞവർക്കും, വിസിറ്റിംഗ് വിസയിൽ എത്തിയവർക്കും കൂടാതെ വൃദ്ധർ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ എന്നിവർക്കായിരിക്കും മുൻഗണന നൽകുക www.norkaroots.net എന്ന വെബ്സൈറ്റിലാണ് റെജിസ്റ്റർ ചെയ്യേണ്ടത്.
Discussion about this post