ന്യൂഡൽഹി: അഭയകേന്ദ്രങ്ങൾക്കായി ഫെയ്സ് മാസ്കുകൾ തുന്നി രാഷ്ട്രപതിയുടെ പത്നി സവിതാ കോവിന്ദ് . ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്മെന്റ് ബോർഡിന് കീഴിലുള്ള അഭയകേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാനുള്ള ഫെയ്സ് മാസ്കുകളുടെ നിർമ്മാണത്തിലാണ് ഇന്ത്യയുടെ പ്രഥമ പൗര കൂടിയായ സവിതാ കോവിന്ദ് പങ്കാളിയായത്.
കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് വ്യാപകമായി ഫെയ്സ് മാസ്കുകൾക്ക് ക്ഷാമം നേരിടുകയാണ്. ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് രാഷ്ട്രപതി ഭവനിൽ സവിതാ കോവിന്ദും മാസ്ക് നിർമ്മാണത്തിൽ ഏർപ്പെട്ടത്.
Discussion about this post