സ്പ്രിംക്ലർ കമ്പനിക്ക് കരാർ അനുസരിച്ചു നൽകുന്ന ആരോഗ്യ സംബന്ധമായ രേഖകൾ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. വിവാദത്തിൽ മറുപടി ആവശ്യപ്പെട്ട് സ്പ്രിംക്ലറിന് മെയിൽ അയക്കാനും കോടതി നിർദ്ദേശം നൽകി. കൃത്യമായി ഉത്തരം പറയാതെ ഇനി ഡേറ്റ അപ്‌ലോഡ് ചെയ്യരുതെന്ന് സർക്കാരിന് കോടതി വാക്കാൽ നിർദ്ദേശം നൽകി. വ്യക്തികളുടെ ചികിത്സാവിവരങ്ങൾ അതിപ്രധാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്പ്രിംക്ലറുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കണമെന്നും കോടതി പറഞ്ഞു. സ്പ്രിംക്ലർ കരാറിൻമേൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ബാലു ഗോപാലകൃഷ്ണൻ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post