ജയറാമിന്റെയും പാർവതിയുടെ മകൾ മാളവിക വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞദിവസം മാളവിക തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. രണ്ട് കൈകൾ ചേർത്തുവച്ച ഒരു ചിത്രമാണ് മാളവിക തന്റെ പേജിൽ പങ്കുവെച്ചത്. അതിനുശേഷം മുഖം മറച്ച ഒരു യുവാവിന്റെ ചിത്രവും മാളവിക പേജിൽ പങ്കുവെച്ചിട്ടുണ്ട്.
ഇതിന് താഴെ ഒട്ടേറെ പേരാണ് ചോദ്യവുമായി എത്തിയിരിക്കുന്നത്. കാളിദാസൻ പേജിൽ അളിയാ എന്ന് കമൻറ് ഇട്ടത് പ്രണയ വാർത്തകൾക്ക് കൂടുതൽ ചൂട് കൂട്ടുവാനും കാരണമായിട്ടുണ്ട്. താര കുടുംബത്തിൽ ഒരു വിവാഹം ഉടനെ ഉണ്ടാകുമെന്നാണ് പാപ്പരാസികൾ പറയുന്നത്. അധികം വൈകാതെ സിനിമയിൽ സജീവമാകാൻ ഉള്ള തിരക്കിലാണ് ഇപ്പോൾ മാളവിക ജയറാം.
Discussion about this post