കോവിഡിനേക്കാൾ മാരകമായ മഹാമാരി ഉണ്ടാകുമെന്നും ലോകരാജ്യങ്ങൾ ഇതിനെതിരെ സജ്ജമാകണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോവിഡിനേക്കാൾ വ്യാപനശേഷി കൂടുതലുള്ള രോഗം കടന്നുവരുമെന്ന് എഴുപത്താറാമത്തെ ആഗോള ആരോഗ്യസഭയിൽ ലോകാരോഗ്യ സംഘടന മേധാവി ഡെഡ്രോസ് അദാനം ഗബ്രിയേസുസ് അറിയിച്ചു. കോവിഡ് ദശലക്ഷക്കണക്കിന് ജീവൻ അപഹരിച്ചു കൊണ്ടുപോയെങ്കിലും പലർക്കും രോഗം വന്ന് ഭേദമാവുകയാണ് ചെയ്തത്. എന്നാൽ ഇനി ലോകത്തെ വ്യാപിക്കാൻ പോകുന്ന വൈറസ് രോഗം അത്തരത്തിൽ ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ കോവിഡിനേക്കാൾ പ്രഹര ശേഷി കൂടുതലായിരിക്കും എന്നാണ് കണക്കുകൂട്ടൽ.
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കൂടാതെ യുകെയിൽ നിന്നുള്ള ആരോഗ്യ വിദഗ്ധൻ കേറ്റ് ബിഗാം കോവിഡ് പോലത്തെ മറ്റൊരു മഹാമാരി വരുമെന്നും പറഞ്ഞിട്ടുണ്ട്. ഡിസീസ് എക്സ് എന്ന് അഭിസംബോധന ചെയ്യുന്ന ഈ രോഗം സ്പാനിഷ് ഫ്ലുവിനെ സമാനമായിരിക്കുമെന്നും, ദശലക്ഷക്കണക്കിന് പേർ ആഗോളതലത്തിൽ മരണമടയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കണ്ടെത്തിയ ഏതെങ്കിലും വൈറസ് വകഭേദം ആയിരിക്കും ഈ രോഗത്തിന് കാരണമായി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post