ലോക്ക് ഡൗണിൽ നൽകിയിരിക്കുന്ന ഇളവുകൾ പിൻവലിക്കാൻ തീരുമാനിച്ചു കേരളം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണിത്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി പിൻവലിച്ചു… പാഴ്സലുകൾ നൽകുന്നതിനുള്ള അനുമതിയുണ്ടായിരിക്കും. ബാർബർ ഷോപ്പുകൾ തുറക്കുന്നതിനുള്ള അനുമതിയില്ല .. പകരം ബാർബർമാർക്ക് വീടുകളിൽ എത്തി മുടിവെട്ടാവുന്നതാണ്. കുടുംബാംഗമാണെങ്കിൽ ബൈക്കിൽ 2 പേർക്ക് സഞ്ചരിക്കാം എന്നാണ് വ്യക്തമാക്കിയിരുന്നത്.. എന്നാൽ ബൈക്കിൽ ഒരാൾക്ക് മാത്രമേ യാത്ര ചെയ്യാനാകൂ . ഫോർ വീലറുകളിൽ പിന്നിൽ 2 പേർക്ക് ഇരിക്കാമെന്ന നിബന്ധനയുമില്ല. ഡ്രൈവർ കൂടാതെ പിറകിൽ ഒരാൾ എന്നായിരുന്നു കേന്ദ്ര ഉത്തരവ്. വർക്ക് ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് കേന്ദ്രത്തോട് അനുമതി തേടുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
Discussion about this post