നമ്മുടെ മുഖസൗന്ദര്യം വർദ്ധിപ്പിക്കുവാനും, സ്കിൻ വളരെ സോഫ്റ്റ് ആയി ഇരിക്കുവാനും വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഫേസ് പാക്ക് ആണ് മുട്ട കൊണ്ടുള്ളത്. മുഖത്തെ അമിതമായ കരിവാളിപ്പ് ഇല്ലാതാക്കുകയും, മുഖക്കുരു ഇല്ലാതാക്കുവാനും മുട്ടയുടെ വെള്ള ഉപയോഗിച്ചുള്ള ഫേസ് പാക്ക് അത്യുത്തമമാണ്. ഒരു മുട്ടയുടെ വെള്ളയിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.
ഇവ രണ്ടും നന്നായി യോജിപ്പിച്ച് നല്ലപോലെ പതിപ്പിക്കുക. അതിനുശേഷം ഒരു ചെറിയ ബ്രഷ് ഉപയോഗിച്ച് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഏകദേശം 20 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ഇത് കഴുകി കളയുക. അമിതമായ രോമവളർച്ച ഉള്ള ഭാഗങ്ങളിൽ നിന്ന് ഈ ഫേസ് പാക്ക് കൈകൊണ്ട് വലിച്ചെടുക്കാൻ ശ്രമിച്ചാൽ രോമം വളരെ സിമ്പിൾ ആയി നമുക്ക് ഇളക്കി എടുക്കാൻ പറ്റുന്നതാണ്.
Discussion about this post