ഗ്യാങ്സ്റ്റർ ടൈം ട്രാവൽ എന്റർടൈനർ എന്ന കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് വിശാൽ നായകനായി എത്തിയ മാർക്ക് ആൻറണി. അച്ഛനായും മകനായും ഇരട്ട വേഷത്തിലാണ് വിശാൽ സിനിമയിൽ നിറഞ്ഞുനിൽക്കുന്നത്. 1995 കാലഘട്ടമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. ചെന്നൈയിൽ ഉറ്റ സുഹൃത്തുക്കളായി വളരുന്ന ആൻറണിയുടെയും ജാക്കിയുടേയും കഥയാണ് സിനിമയുടെ ആദ്യപകുതിയിൽ.
ഇതിൽ ഇരുവരുടെയും ശത്രുവായി എത്തുന്ന ഏകാംബരൻ എന്ന വ്യക്തിയുടെ സഹോദരൻറെ മരണത്തിന് കാരണക്കാരൻ ആണ് ആൻറണി. ഇവർ തമ്മിലുള്ള സംഘർഷങ്ങളാണ് ചിത്രത്തിൻറെ ആദ്യപകുതിയിൽ നിറഞ്ഞുനിൽക്കുന്നത്. ഇതിനിടയിൽ ചിരഞ്ജീവി എന്ന ശാസ്ത്രജ്ഞൻ ഫോണിലൂടെ ഭൂതകാലത്തിലുള്ള ആളുകളുമായി സംസാരിക്കാൻ കഴിയുന്ന ഒരു യന്ത്രം കണ്ടുപിടിക്കുകയും, ഈ യന്ത്രത്തിലൂടെ ജാക്കിന്റെയും ആൻറണിയുടെയും ജീവിതം എങ്ങനെ മാറിമറിയുന്നു എന്നും ചിത്രത്തിൽ കാണിക്കുന്നു. വിശാലിനോടൊപ്പം തതുല്യ പ്രാധാന്യമുള്ള വേഷമാണ് എസ് ജി സൂര്യ ഈ സിനിമയിൽ കൈകാര്യം ചെയ്യുന്നത്.
ഒരു ടൈം ട്രാവലിലൂടെ യാത്ര പോകുന്ന പ്രതീതി ഉളവാക്കുന്ന ചിത്രത്തിൽ കോമഡിയും ആക്ഷനും വെടിവെപ്പും എല്ലാമുണ്ട്. ഒരു മാസ്സ് എന്റർടൈനർ എന്ന ഒറ്റ വാക്യത്തിൽ മാർക്ക് ആൻറണിയെ കുറിക്കാം
Discussion about this post