മുപ്പത് വയസ്സ് കഴിയുന്ന സ്ത്രീകൾ നേരിടുന്ന വലിയൊരു ആരോഗ്യപ്രശ്നമാണ് ഗർഭപാത്രത്തിൽ ഉണ്ടാകുന്ന മുഴകൾ. ജീവിതശൈലിയിലെ മാറ്റങ്ങളാണ് പൊതുവേ സ്ത്രീകളിൽ ഇത്തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നുണ്ട്. ഗർഭപാത്രത്തിന്റെ പേശികളിൽ ഉണ്ടാകുന്ന മുഴകളാണ് നമ്മൾ ഫൈബ്രോയിഡുകൾ എന്ന് പറയുന്നത്. ഈ മുഴകൾ പലതരത്തിൽ ഉണ്ട്. ശരീരത്തിലെ ഈസ്ട്രജൻ, പ്രൊജസ്ട്രോൻ തുടങ്ങിയ ഹോർമോൺ നിലകളിൽ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ ആണ് ഇത്തരത്തിൽ ഗർഭപാത്രത്തിൽ സിസ്റ്റ് അല്ലെങ്കിൽ മുഴകൾ രൂപപ്പെടുന്നത്.
കൊഴുപ്പ് ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടുന്നത് ഇതിൻറെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഇത് തിരിച്ചറിയുവാൻ എപ്പോഴും നമ്മൾ തൈറോയ്ഡ് ലെവൽ, കൊളസ്ട്രോൾ, രക്തസമ്മർദ്ദ നിരക്ക്, പ്രമേഹം തുടങ്ങിയവയുടെ അളവ് ശ്രദ്ധിക്കണം ഒപ്പം പോഷക സമൃദ്ധമായ ഭക്ഷണശീലം മുന്നോട്ടു കൊണ്ടുപോകണം. അമിതമായ വണ്ണം ഉള്ളവരാണെങ്കിൽ യോഗയിലൂടെയും മറ്റും വണ്ണം കുറയ്ക്കാനുള്ള പ്രതിവിധികൾ തേടണം. ആർത്തവം ക്രമമായി വരാതിരിക്കുന്ന സാഹചര്യങ്ങളിലും, അമിതമായി ബ്ലീഡിങ് ഉണ്ടാകുന്ന അവസ്ഥയിലും പ്രത്യേക ശ്രദ്ധ വേണ്ടതാണ്. ഇതുകൂടാതെ അമിതമായി വിയർക്കുന്നതും ഈ രോഗസാധ്യതയ്ക്ക് ഒരു പ്രധാന കാരണമായി ആരോഗ്യ വിദഗ്ധർ പറയുന്നു.
Discussion about this post