പ്രേക്ഷകരുടെ ഇഷ്ട നടി തൃഷ വിവാഹിതയാകുവെന്നു ആഗോള മാധ്യമങ്ങൾ അടക്കം ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വിഷയത്തിൽ നടി തൃഷ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. തൃഷയുടെ ഭാവിവരൻ മലയാള സിനിമയിലെ ഒരു പ്രമുഖ സിനിമ നിർമാതാവാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു എന്നാൽ ഈ വാർത്ത അടിസ്ഥാന രഹിതമാണെന്ന് തൃഷ വ്യക്തമാക്കി.
ശാന്തമായിരിക്കു അഭ്യൂഹങ്ങൾ പരത്താതിരിക്കു എന്നാണ് താരം തൻറെ ഒഫീഷ്യൽ പേജിലൂടെ പറഞ്ഞിരിക്കുന്നത്.പൊന്നിയിൻ സെൽവൻ എന്ന ഹിറ്റ് ചിത്രത്തിനുശേഷം തൃഷക്ക് നിരവധി പ്രൊജക്ടുകൾ ആണ് തെന്നിന്ത്യൻ ലോകത്തുനിന്ന് എത്തുന്നത്. തൃഷ നായികയാകുന്ന അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു വമ്പൻ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ.
Discussion about this post