എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാലിന്റെ പുത്തൻ ചിത്രം മലൈക്കോട്ടെ വാലിബൻ ജനുവരി 25ന് തിയേറ്ററിൽ റിലീസ് ചെയ്യുമെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അറിയിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തിലാണ് ചിത്രം ലോക വ്യാപകമായി റിലീസ് ചെയ്യുന്നത്. ജൂൺ 13ന് ചിത്രത്തിൻറെ ചിത്രീകരണം അവസാനിപ്പിച്ചിരുന്നു.
വിദേശ അഭിനേതാക്കൾ അടക്കം സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. പി എസ് റഫീക്ക് തിരക്കഥ എഴുതിയ ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മധു നീലകണ്ഠൻ ആണ്. സെഞ്ചുറി ഫിലിംസ്,മാക്സ് ലാബ്, സരിഗമ ഇന്ത്യ ലിമിറ്റഡ് തുടങ്ങി പ്രൊഡക്ഷൻ ഹൗസുകളാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
Discussion about this post