ഒട്ടേറെ ഗുണങ്ങൾ ആരോഗ്യഗുണങ്ങളുള്ള ഔഷധസസ്യമാണ് ഒഴിഞ്ഞ. ഇന്ദ്രവല്ലി ജ്യോതിഷ് മതി, കറുത്തകുന്നി, പാലരുവം എന്നിങ്ങനെ പേരുകളിൽ അറിയപ്പെടുന്ന ഇത് നമ്മുടെ മുടിയഴക് വർധിപ്പിക്കുവാൻ ഏറ്റവും ഉത്തമമാണ്. മുടിയുടെ അറ്റം പിളരുന്ന അവസ്ഥ ഇല്ലാതാക്കുവാനും നല്ല കറുത്ത സമൃദ്ധമായ മുടി വളരുവാനും ഉഴിഞ്ഞയുടെ ഇല താളിയാക്കി ഉപയോഗിക്കുന്നതും, വെളിച്ചെണ്ണയിൽ കാച്ചി നിത്യവും പുരട്ടുന്നതും നല്ലതാണ്. ഉഴിഞ്ഞയുടെ ഇലയിട്ട് കാച്ചിയ എണ്ണ സന്ധിവേദന ശമിപ്പിക്കുവാനും ഏറ്റവും നല്ലതാണെന്ന് നാട്ടുവൈദ്യത്തിൽ പറയുന്നു.
ഇതുകൂടാതെ ഇതിൻറെ ഇല ആവണക്കെണ്ണയിൽ വേവിച്ചു പുരട്ടിയാൽ സന്ധി വീക്കം ഇല്ലാതാകും. നമ്മുടെ ശരീരത്തിലെ നീർക്കെട്ടുകൾ ഇല്ലാതാക്കുവാനും ഈ പ്രയോഗം നല്ലതാണ്. രോഗപ്രതിരോധശേഷിക്ക് ഉഴിഞ്ഞ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. പനി പെട്ടെന്ന് കുറയ്ക്കുവാനും, ചുമ, ജലദോഷം തുടങ്ങിയ പ്രശ്നങ്ങളെ അകറ്റുവാനും ഉഴിഞ്ഞ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഔഷധസസ്യമാണ് ഇത്.
Discussion about this post