പ്രശസ്ത തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകളെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ വീട്ടിൽ ഇന്ന് പുലർച്ചെ തൂങ്ങിമരിക്കുകയായിരുന്നു മീര. പതിനാറ് വയസ്സായിരുന്നു.കടുത്ത മാനസിക സമ്മർദ്ദം ആണ് മരണകാരണമെന്ന് പറയുന്നു.പക്ഷേ മരണകാരണം ഇപ്പോഴും എന്താണെന്ന് വ്യക്തമല്ല.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കിയായിരുന്നു മീര. മകളുടെ മരണത്തിൻറെ ഞെട്ടലിലാണ് വിജയ് ആൻറണിയും ഭാര്യ ഫാത്തിമയും. ചർച്ച് പാർക്ക് സേക്രട്ട് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മീര. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. മീരയുടെ ഫോൺ കോളുകളും പോലീസ് വിദഗ്ധർ പരിശോധിക്കുന്നുണ്ട്. വിജയ് ആന്റണിയുടെയും ഭാര്യ ഫാത്തിമയുടെയും, മീരയെ ചികിത്സിക്കുന്ന ഡോക്ടറുടെയും മൊഴി പോലീസ് എടുക്കും. ഇന്നലെ രാത്രി പതിവുപോലെ മീര ഉറങ്ങാൻ റൂമിലേക്ക് പോവുകയായിരുന്നു. പുലർച്ചെ മൂന്നുമണിക്ക് അകത്തുനിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് വിജയ് റൂമിൽ എത്തുകയും അപ്പോൾ മീര തൂങ്ങി നിൽക്കുകയും ആയിരുന്നു. ഉടനെ താഴെയിറക്കി അടുത്തുള്ള കാവേരി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ ആയില്ല. പ്രാഥമികമായി ആത്മഹത്യയാണ് കാരണമെങ്കിലും ഇതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടെന്നാണ് പോലീസ് ഉറപ്പിക്കുന്നത്.
Discussion about this post