പലപ്പോഴും നമ്മുടെ ശരീരത്തിൽ കാണപ്പെടുന്ന ഒന്നാണ് പാലുണ്ണി. കഴുത്തുകളിലും, കക്ഷങ്ങളിലും, പുറത്തും മാറിടങ്ങൾക്ക് താഴെയുമാണ് പ്രധാനമായും പാലുണ്ണികൾ അഥവാ സ്കിൻ ടാഗുകൾ കണ്ടുവരുന്നത്. പാരമ്പര്യമായി പലരിലും പാലുണ്ണി ഉണ്ടാകാറുണ്ട്. പക്ഷേ പാലുണ്ണികൾ അധികമായി ശരീരത്തിൽ ഉണ്ടാകുന്നത് ചില രോഗാവസ്ഥകളുടെ സൂചനയായി പറയാറുണ്ട്. അമിതവണ്ണം ഉള്ള വ്യക്തികളിലും, 30 വയസ്സ് കഴിഞ്ഞ സ്ത്രീകളിലും ധാരാളമായി ഇത്തരത്തിൽ പാലുണ്ണി ഉണ്ടാകാറുണ്ട്.
പാലുണ്ണി പ്രധാനമായും വരുന്നത് നമ്മുടെ ശരീരത്തിൽ മെറ്റബോളിക് നിരക്ക് കൃത്യം അല്ലാതെ വരുമ്പോഴാണ്. ഇതുകൂടാതെ നമ്മുടെ ശരീരത്തിൽ കൊഴുപ്പ് അധികമായി വരുമ്പോഴും ഇത്തരത്തിൽ സ്കിൻ ടാഗുകൾ വരാം. നമ്മുടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുകയും കൊളസ്ട്രോൾ പോലുള്ള ജീവിതശൈലി രോഗങ്ങളും ഉണ്ടാവാനുള്ള സാധ്യതയും ഇത്തരത്തിലുള്ള സ്കിൻ ടാഗുകൾ ചൂണ്ടിക്കാണിക്കുന്നു.
കൊളസ്ട്രോൾ മാത്രമല്ല പ്രമേഹ സാധ്യത ഉള്ളവരിലും ഉയർന്ന രക്തസമ്മർദ്ദം നിരക്ക് ഉള്ളവരിലും ഇത്തരത്തിലുള്ള പാലുണ്ണികൾ അമിതമായി വരുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിൽ അധികമായി പാലുണ്ണികൾ ഉണ്ടാകുമ്പോൾ ശ്രദ്ധിക്കുക.
Discussion about this post