നല്ല ആരോഗ്യത്തിന് ശുദ്ധമായ വെള്ളം കുടിക്കേണ്ടത് ഏറെ അത്യന്താപേക്ഷിതമാണ്. എന്നാൽ വെള്ളത്തിൻറെ ശുദ്ധത എങ്ങനെ ഉറപ്പ് വരുത്താം. ഗ്രാമ പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോഴും കിണർ വെള്ളം ഉപയോഗിക്കുന്നത്. ബഹുഭൂരിപക്ഷം ആളുകളും ജലം ലഭ്യമാകുവാൻ വേണ്ടി ഉപയോഗപ്പെടുത്തുന്നത് പൈപ്പിൽ നിന്ന് വരുന്ന വെള്ളമാണ്. പക്ഷേ പലപ്പോഴും പൈപ്പിൽ നിന്ന് എടുക്കുന്ന വെള്ളം ഒട്ടും ശുദ്ധമല്ല.
ഇത് തിളപ്പിച്ച് ഉപയോഗിച്ചാൽ മാത്രമേ ആരോഗ്യത്തിന് ഗുണം ചെയ്യൂ. ഏകദേശം 20 മിനിറ്റോളം നേരം വെള്ളം തിളപ്പിച്ചാൽ മാത്രമേ അതിലെ രാസവസ്തുക്കളും മാലിന്യങ്ങളും പൂർണമായും പോകുകയുള്ളൂ എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ഇതിൽ കുറവുനേരം തിളപ്പിക്കുകയാണെങ്കിൽ ജലത്തിൽ നിന്ന് പൂർണ്ണമായും ജലാംശം ഇല്ലാതാവുകയില്ല. തിളപ്പിച്ച വെള്ളത്തേക്കാൾ ഫിൽട്ടർ ചെയ്ത വെള്ളമാണ് കൂടുതൽ ആരോഗ്യത്തിന് നല്ലതെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ജലത്തിൽനിന്ന് മാലിന്യങ്ങളും രാസവസ്തുക്കളും ഇല്ലാതാക്കാൻ ഫിൽട്ടറുകൾ ഏറെ സഹായകമാകും. ശുദ്ധീകരിക്കാതെ വെള്ളം കുടിക്കുമ്പോൾ അത് കോളറ പോലുള്ള ജലജന്യ രോഗങ്ങൾക്ക് വരെ കാരണമാകാറുണ്ട്.
Discussion about this post