കോവിഡിനെ തോൽപ്പിക്കാൻ ഇടയ്ക്ക കൊട്ടിപ്പാടി മലയാളത്തിന്റെ സ്വന്തം നെടുമുടി വേണു..
തുരത്തണം … തകർക്കണം ഈ മഹാമാരിയെ …. പൊരുതണം കരുതണം ഒരുമിച്ചു നിൽക്കണം. കോവിഡ് 19 ബോധവൽക്കരണത്തിന്റെ ഭാഗമായി
മലയാളത്തിന്റെ പ്രിയ നടൻ നെടുമുടി വേണു ഇടയ്ക്ക കൊട്ടി പാടുന്ന വരികളാണിത്.
ലോകമെങ്ങും ഭീഷണിയായ കോവിഡ് 19 നെതിരെ എത്രത്തോളം ജാഗ്രത വേണമെന്ന ഓർമ്മപ്പെടുത്തലും പാട്ടിലെ വരികളിലൂടെ നെടുമുടി വേണു പങ്കുവെയ്ക്കുന്നു.
കക്ഷി രാഷ്ട്രീയ ജാതി ഭേദമില്ലാതെ എല്ലാവരും ഒരുമിച്ചു നിൽക്കണം. അറിവുള്ളവർ പറയുന്നത് അനുസരിക്കണമെന്നും രോഗം പടരാതെയും പകരാതെയും നോക്കണമെന്നും പാട്ടിലൂടെ നെടുമുടി വേണു പറയുന്നു. കേരള പോലീസിന് വേണ്ടിയാണ് ഗാനം ഒരുക്കിയത്. മഹാമാരിയെ തുരത്തുന്നതു വരെ പതറാതെ, തളരാതെ ഒരുമിച്ച് നിൽക്കണമെന്ന അഹ്വാനത്തോടെയാണ് ഗാനം അവസാനിക്കുന്നത്.
Discussion about this post