പത്തനംതിട്ട: ഒന്നും രണ്ടും പത്തും ഒക്കെയായി കുടുക്കയിൽ ഭദ്രമായി ഇട്ടുവെച്ചിരുന്ന സമ്പാദ്യം കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ നാലാം ക്ലാസുകാരനായ ഇവാൻ ടോം ജിജു വിന് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പത്തനംതിട്ട നിരണം സ്വദേശിയായ ഇവാൻ തന്റെ കരുതലായിരുന്ന സമ്പാദ്യം നൽകിയത്.
പത്തനംതിട്ട കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക് വിഷു കൈനീട്ടമായി
തുക കൈമാറുകയായിരുന്നു.
നേരത്തെ പ്രളയകാലത്തും ഇവാൻ കുടുക്കയിൽ സൂക്ഷിച്ചിരുന്ന പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരുന്നു. മാധ്യമ പ്രവര്‍ത്തകനായ ജിജു വൈക്കത്തുശേരിയുടെയും ബിന്ദുവിന്റെയും ഇളയമകനാണ് ഒന്‍പത് വയസുള്ള ഇവാന്‍. നിരണം മാര്‍ത്തോമന്‍ വിദ്യാപീഠം സ്‌കൂളിലെ വിദ്യാർത്ഥിയാണ്.
Discussion about this post