പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘പ്രോജക്ട് കെ’. സയൻസ് ഫിക്ഷൻ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. പ്രഭാസ് ചിത്രത്തിൽ സൂപ്പർ ഹീറോയാണ് എത്തുന്നതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽഹാസൻ, ദീപിക പദുകോൺ,അമിതാഭ് ബച്ചൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. ജൂലൈ 20ന് ചിത്രത്തിന്റെ ആദ്യ പ്രമോ വീഡിയോ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
തെലുങ്കിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനിയായ വൈജയന്തി മൂവീസ് ആണ് ചിത്രം പ്രദർശനത്തിന് ഒരുക്കുന്നത്. വൈജയന്തി മൂവീസ് ബാനറിൽ അശ്വിനി ദത്ത് നിർമ്മിക്കുന്ന ചിത്രം 2024 ജനുവരി 12ന് പുറത്തിറങ്ങും. റിലീസിന് മുൻപേ സാൻ ഡിയാഗോ കോമിക് കോണിൽ എത്തുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന ബഹുമതിയും ഇതോടെ പ്രൊജക്റ്റ് കെ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു.
Discussion about this post