2009 പുറത്തിറങ്ങിയ ഏറ്റവും ഹിറ്റ് സിനിമയാണ് വിന്റർ എന്ന ഹൊറർ മൂവി. ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ രണ്ടാം പാർട്ട്, ഉടൻ പുറത്തിറക്കുമെന്ന് സംവിധായകൻ അറിയിച്ചു.
കഥാപാശ്ചാത്തലം വ്യത്യാസം ഉള്ളതുകൊണ്ടുതന്നെ ജയറാമും ഭാവനയും ചിത്രത്തിൽ ഉണ്ടാകില്ല. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലെ അഭിനേതാക്കളെ ഉടൻ പരിചയപ്പെടുത്തുമെന്നും ദീപു കരുണാകരൻ പറഞ്ഞു. ദീപു കരുണാകരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു വിന്റർ. ഇതിനുശേഷം ക്രേസി ഗോപാലൻ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ദീപു കരുണാകരന്റെ നേതൃത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും പ്രദർശനത്തിന് ഒരുക്കുന്നതും. ചിത്രത്തിൻറെ രചന ശരത്ത് വിനായകൻ നിർവഹിക്കും. മനു രമേശ് സംഗീതം ഒരുക്കും.
Discussion about this post