കഴിഞ്ഞദിവസം തിയേറ്ററുകളിൽ റിലീസ് ചെയ്ത പുതിയ ചിത്രമാണ് പത്മിനി. കുഞ്ചാക്കോ ബോബൻ നായകനാക്കുന്ന ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സെന്ന ഹെഗ്ഡയാണ്. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിൻറെ നിർമ്മാതാവ് സുബിൻ. കെ.വർക്കി കുഞ്ചാക്കോ ബോബന് എതിരെ ആരോപണമായി മുന്നോട്ടു വന്നിരിക്കുകയാണ്. സിനിമയ്ക്കായി പ്രതിഫലം രണ്ടുകോടി രൂപ വാങ്ങിയിട്ടും സിനിമയുടെ പ്രമോഷൻ പരിപാടികളിൽ താരം പങ്കെടുത്തില്ലെന്ന് നിർമ്മാതാവ് തൻറെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നു. ഇത് കൂടാതെ കുഞ്ചാക്കോ ബോബന്റെ ചിത്രം ഒഴിവാക്കി കൊണ്ടുള്ള പോസ്റ്ററും നിർമ്മാതാവ് തൻറെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ തീയറ്ററിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിൽ ലഭിക്കുന്നത്. കുറിപ്പിന്റെ ചുരുക്ക രൂപം ഇങ്ങനെ
“പത്മിനിയെ ഹൃദയത്തിൽ ഏറ്റിയതിന് നന്ദി. തീയറ്ററിൽ നിന്ന് ലഭിക്കുന്ന മികച്ച റിപ്പോർട്ടുകൾ ഞങ്ങളുടെ മനസ്സ് നിറയ്ക്കുന്നു. പദ്മിനി ഞങ്ങൾക്ക് ഒരു ലാഭകരമായ ചിത്രമാണ്. ഞങ്ങളുടെ പ്രൊഡക്ഷൻ ടീമിനും സംവിധായികയ്ക്കും മറ്റു അണിയറ പ്രവർത്തകർക്കും നന്ദി. പത്മിനിയുടെ കാര്യം എടുത്താൽ രണ്ടര കോടി രൂപയാണ് നായകൻ പ്രതിഫലമായി കൈപ്പറ്റിയത്. എന്നാൽ അദ്ദേഹം ഒരു സിനിമയുമായി ബന്ധപ്പെട്ട ടെലിവിഷൻ ഇൻറർവ്യൂവിലോ പ്രമോഷൻ പ്രോഗ്രാമിലോ പങ്കെടുത്തില്ല. അദ്ദേഹത്തിൻറെ ഭാര്യ നിർദ്ദേശിച്ച പ്രകാരം സിനിമയുടെ പൂർത്തിയാകാത്ത രൂപം മാത്രം കണ്ട ഒരു പ്രമോഷൻ കൺസൾട്ട് അഭിപ്രായപ്പെട്ടത് പ്രകാരം ചിത്രത്തിനുവേണ്ടി ഞങ്ങൾ സൃഷ്ടിച്ച പ്രമോഷൻ പ്ലാനുകളും ചാർട്ടുകൾ നിഷ്കരണം അവർ തള്ളികളഞ്ഞു. ഇതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ടുമൂന്ന് സിനിമകളുടെ കാര്യത്തിലും സംഭവിച്ചത്. ആരെങ്കിലും ഇതിനെ ചോദ്യം ചെയ്യേണ്ടേ?.അതുകൊണ്ടാണ് ഇപ്പോൾ ഞങ്ങൾ പ്രതികരിച്ചത്. പത്മിനിയിലെ നായകനെ സംബന്ധിച്ച് 25 ദിവസത്തെ അഭിനയത്തിന് രണ്ടു കോടി കൈപ്പറ്റിയിട്ടും ഒരു സിനിമയുടെ പ്രമോഷനിൽ പങ്കെടുക്കുന്നതിലും വലുത് യൂറോപ്പിൽ അവധികാലം ആഘോഷിക്കുന്നതിന്റെ സന്തോഷമാണെന്ന് തോന്നുന്നു”.
Discussion about this post