‘ഹൃദയം’ എന്ന ജനപ്രിയ ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ എഴുതുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, ബേസിൽ, കല്യാണി പ്രിയദർശൻ, നിവിൻ പോളി,അജു വർഗീസ് തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ഹൃദയം സിനിമ നിർമ്മിച്ച വിശാഖ് സുബ്രഹ്മണ്യൻ തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. സംഗീത സംവിധായകൻ ഷാൻ റഹ്മാനും ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. സിനിമയുടെ ഷൂട്ടിംഗ് അണിയറ പ്രവർത്തകർ തുടങ്ങി കാര്യങ്ങൾ ഇനിയും സ്ഥിരീകരിക്കാനുണ്ട്.
Discussion about this post