ശരിയായ ദിശയിൽ ഉറങ്ങുന്നത് ആരോഗ്യത്തിന് ഒട്ടേറെ ഗുണഫലങ്ങൾ നൽകുന്നു. അങ്ങനെയാണെങ്കിൽ ശരിയായ ദിശ ഏതാണെന്നല്ലേ ശരീരത്തിന് വളരെ പ്രയോജനകരമാകുന്ന ഒരു പൊസിഷൻ ആണ് മലർന്ന് കിടന്ന് ഉറങ്ങുന്നത്. ഈ രീതിയിൽ ഉറങ്ങുന്നത് വളരെ ചുരുക്കം ആളുകളാണ്. ഒരു വശത്തേക്ക് തിരിഞ്ഞു കിടക്കുന്നവരും കമിഴ്ന്നു കിടന്നു ഉറങ്ങുന്നവരുമാണ് അധികം. ഇതിൽ കമിഴ് കിടന്ന് ഉറങ്ങുന്നവർക്ക് ഒട്ടേറെ ദോഷഫലങ്ങൾ ഉണ്ടാകുന്നു. കമിഴ്ന്നു കിടന്ന് ഉറങ്ങുന്നത് ഏറ്റവും ദോഷമായി ബാധിക്കുന്നത് വയറിനെയാണ്. കാരണം ശരീരത്തിന്റെ മുഴുവൻ ഭാരവും വയറിന്റെ മുൻഭാഗത്ത് വരികയും ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
പ്രത്യേകിച്ച് രാത്രി വൈകി ഭക്ഷണം കഴിച്ച് പെട്ടെന്ന് ഉറങ്ങുകയാണെങ്കിൽ ഇത് വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടുവാനും വയറു ചാടുവാനും കാരണമാകുന്നു. നട്ടെല്ല് നിവർത്തി കിടന്നുറങ്ങുന്നതാണ് തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലത്. കുട്ടികളെ ഒരിക്കലും കമിഴ്ന്നു കിടന്ന് ഉറങ്ങാൻ അനുവദിക്കരുത്. ഇങ്ങനെ ഉറങ്ങുമ്പോൾ കുട്ടികളിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനൊപ്പം കമിഴ്ന്നു കിടന്നു ഉറങ്ങുമ്പോൾ നമ്മുടെ ശ്വാസോച്ഛാസം കൃത്യമാകാതിരിക്കുകയും, പല ജീവിതശൈലി രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ കമിഴ്ന്നു കിടന്നു ഉറങ്ങുന്നവരിൽ കൂർക്കംവലി സാധ്യതയും കൂടുതലാണ്.
Discussion about this post