രാജ്യത്ത് ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ജനങ്ങൾക്കായി 7 പുതിയ മാർഗ്ഗനിർദ്ദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ട് വയ്ക്കുകയുണ്ടായി. മുതിർന്ന പൗരന്മാരെ സഹായിക്കുക , ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കുക, രോഗപ്രതിരോധശേഷി വർദ്ധിപ്പിയ്‌ക്കുക, ആരോഗ്യസേതു ആപ് ഉപയോഗിക്കുക, പാവപ്പെട്ടവരെ സഹായിക്കുക, തൊഴിലാളികളെ പിരിച്ചുവിടാതിരിക്കുക, ആരോഗ്യ പ്രവർത്തകരെ ബഹുമാനിക്കുക എന്നിവയാണ് മാർഗ്ഗനിർദ്ദേശങ്ങൾ. സമ്പദ് വ്യവസ്ഥയേക്കാൾ ജനങ്ങളുടെ ജീവനാണ് വലുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Discussion about this post