എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ജെയിലർ.. തമന്നയാണ് നായികയായി എത്തുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹൻലാലാണ്.
മോഹൻലാൽ- രജനികാന്ത് കൂട്ടുകെട്ട് മിനിസ്ക്രീനിൽ എങ്ങനെയായിരിക്കുമെന്ന് ആകാംക്ഷയിലാണ് ആരാധകർ. ചിത്രത്തിൻറെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കിയ സമയത്ത് എടുത്ത ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിത്രമാണ് രജനീകാന്ത് തമന്നയ്ക്ക് നൽകുന്ന ഒരു സമ്മാനപ്പൊതി.
ആത്മീയ യാത്രകളെ കുറിച്ചുള്ള ഒരു പുസ്തകമാണ് രജനീകാന്ത് തമന്നയ്ക്ക് സമ്മാനമായി നൽകിയിരിക്കുന്നത്. രജനികാന്ത് കയ്യൊപ്പ് ഇട്ട ഈ പുസ്തകം തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്നും രജനീകാന്തിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് സ്വപ്ന സാക്ഷാത്കാരമാണെന്നും തമന്ന പറഞ്ഞു. ഓഗസ്റ്റ് 10ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം കലാനിധി മാരനാണ് നിർമ്മിക്കുന്നത്.
Discussion about this post