പലപ്പോഴും മുട്ട വാങ്ങുമ്പോൾ അത് നല്ലതാണോ ചീത്തയാണോ എന്ന് നമുക്ക് അറിയാൻ സാധിക്കില്ല. പലപ്പോഴും നമ്മൾ മുട്ട പാചക ആവശ്യത്തിന് വേണ്ടി പൊട്ടിക്കുമ്പോൾ ആയിരിക്കും അത് ചീത്തയാണ് എന്നറിയുന്നത്. എന്നാൽ വളരെ ലളിതമായ ഒരു മാർഗ്ഗത്തിലൂടെ നമുക്ക് ഒരു മുട്ട നല്ലതാണോ എന്നറിയാൻ സാധിക്കും.
ഒരു ഗ്ലാസിൽ വെള്ളം നിറച്ച് അതിലേക്ക് മുട്ട ഇടുക. അത് വേഗത്തിൽ മുങ്ങുകയാണെങ്കിൽ മാത്രം മുട്ട നല്ലതാണ്, കഴിക്കാൻ അനുയോജ്യമാണ്. എന്നാൽ മുട്ട വെള്ളത്തിൽ തന്നെ നിവർന്ന് നിൽക്കുകയാണെങ്കിൽ മുട്ട നല്ലതല്ല എന്നാണ് പറയുന്നത്. ഇനി ഇനി മുട്ട പ്ലേറ്റിൽ പൊട്ടിച്ചൊഴിക്കുമ്പോൾ മഞ്ഞക്കുരു വളരെ കഠിനമായി കാണപ്പെടുകയാണെങ്കിൽ മുട്ട ചീത്തയാണ് എന്നാണ് അർത്ഥം.
മുട്ട ചെവിയോട് ചേർത്ത് പിടിച്ച് കുലുക്കി നോക്കുമ്പോൾ ശബ്ദം ഒന്നും കേൾക്കുന്നില്ലെങ്കിൽ അത് വളരെ ഫ്രഷ് ആയ മുട്ടയാണ് എന്നാണ് അർത്ഥം. എന്നാൽ ശബ്ദം കേൾക്കാൻ കഴിയുന്ന മുട്ട ഒരിക്കലും നല്ലതല്ല.
Discussion about this post