മഴക്കാലം രോഗങ്ങളുടെ കൂടെ കാലമാണ്. നമ്മുടെ ശരീരത്തിൽ എളുപ്പത്തിൽ രോഗം പിടിപെടുന്ന ഒരു കാലാവസ്ഥയാണ് മഴക്കാലം. അതുകൊണ്ടുതന്നെ ആരോഗ്യകാര്യങ്ങളിൽ അല്പം ശ്രദ്ധ വേണം. അതിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ച് നമ്മുടെ ഭക്ഷണശീലം.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന പഴവർഗ്ഗങ്ങൾ കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഓറഞ്ച്, മാതളനാരങ്ങ,നാരങ്ങ, ആപ്പിൾ കിവി പേരയ്ക്ക പഴം നെല്ലിക്ക തുടങ്ങി ധാരാളം പോഷകാംശമുള്ള പഴവർഗ്ഗങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒപ്പം നാരുകൾ കൊണ്ട് സമ്പന്നമായ ഭക്ഷണങ്ങളും. ചെറുപയർ മുളപ്പിച്ചത്, ഇലക്കറികൾ തുടങ്ങിയവ തുടങ്ങിയവ കഴിക്കുമ്പോൾ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുകയും നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി പവർ വർദ്ധിക്കുകയും ചെയ്യുന്നു.
ഇത്തരത്തിൽ രോഗപ്രതിരോധ സംവിധാനം മെച്ചപ്പെട്ടാൽ മാത്രമേ രോഗങ്ങളിൽ നിന്ന് ഒരു ശാശ്വതമായ മുക്തി നമുക്ക് ലഭിക്കുകയുള്ളൂ. കൂടാതെ ധാരാളമായി വെള്ളം കുടിക്കണം. മഴക്കാലം ആയതുകൊണ്ട് തന്നെ വെള്ളം ദാഹം നമുക്ക് കുറവായിരിക്കും. പക്ഷേ ഒരു ദിവസം മൂന്ന് -നാല് ലിറ്റർ വരെ വെള്ളം കുടിക്കണം.
ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് പരമാവധി കുറയ്ക്കുവാനും നല്ല രീതിയിൽ വ്യായാമം ചെയ്യുവാനും ശ്രദ്ധിക്കുക. പരമാവധി എണ്ണയിൽ വറുത്ത ഭക്ഷണങ്ങളും ജഗ്ഗ് ഫുഡുകളും ഒഴിവാക്കുക. ജലദോഷം, ചുമ, കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾ അധികമാകുന്ന കാലഘട്ടം ആയതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിൽ ഇമ്മ്യൂണിറ്റി പകരുന്ന ഇഞ്ചി, മഞ്ഞൾ, തേൻ, കുരുമുളക് തുടങ്ങിയവ കൊണ്ടുണ്ടാക്കുന്ന ലഘു പാനീയങ്ങളും, ഇവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും കഴിക്കുക.
Discussion about this post