ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ച പച്ചക്കറിയാണ് തക്കാളി. ആൻറി ഏജിങ് പ്രോപ്പർട്ടികൾ ധാരാളമുള്ള തക്കാളി ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാനും അകാല വാർദ്ധക്യത്തെ തടയുവാനും നല്ലതാണ്. വിറ്റാമിൻ സി ധാരാളമുള്ള തക്കാളി പതിവായി കഴിക്കുന്നതും ചർമ്മത്തിൽ പുരട്ടുന്നതും ഏറെ നല്ലതാണ്.
തക്കാളി ജ്യൂസ് പരുവത്തിൽ ആക്കി ദിവസവും രാത്രി മുഖത്ത് പുരട്ടി ഏകദേശം അരമണിക്കൂറിന് ശേഷം ശുദ്ധജലത്തിൽ കഴുകിക്കളഞ്ഞാൽ ചർമം കൂടുതൽ മൃദുലവും സുന്ദരവും ആകും. ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ള തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ മുഖത്ത് ഉപയോഗിക്കുന്നത് മുഖക്കുരു പ്രശ്നത്തെ ഫലപ്രദമായി നേരിടാൻ കഴിവുള്ള ഒന്നാണ്.
നമ്മുടെ മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കുവാൻ തക്കാളി നീരിൽ നാരങ്ങ നീര് ചേർത്ത് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം ശുദ്ധജലത്തിൽ കഴുകി കളഞ്ഞാൽ മതി. ആഴ്ചയിൽ മൂന്നുദിവസം ഇത്തരത്തിൽ നാരങ്ങനീരും തക്കാളിയും ചേർത്തുകൊണ്ടുള്ള ഫെയ്സ് പാക്ക് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഒരു തക്കാളി പകുതി മുറിച്ച് മുഖത്ത് നല്ലപോലെ പുരട്ടി ഏകദേശം 10 മിനിറ്റിനു ശേഷം കഴുകിക്കളഞ്ഞാൽ ചർമ്മത്തിന്റെ നിറം വർദ്ധിക്കും. തക്കാളിയിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ, ഫിനോളിക് സംയുക്തങ്ങൾ, ജീവകങ്ങൾ തുടങ്ങിയവയെല്ലാം ചർമ്മ സംരക്ഷണത്തിന് ഏറ്റവും ഗുണം പകരുന്നവയാണ്.
Discussion about this post