ജൂഡ് ആൻറണിയുടെ ഏറ്റവും പുതിയ ചിത്രം’ 2018′ സിനിമയ്ക്കെതിരെ പ്രതിഷേധം. 2018 സിനിമയുടെ ഒ ടി ടി റിലീസിനെതിരെ തിയേറ്ററുകൾ അടച്ചിട്ട് സമരം ചെയ്യാൻ ഫിയോക് തീരുമാനിച്ചിരിക്കുന്നു. നാളെയും മറ്റന്നാളും സിനിമ തീയേറ്ററുകൾ അടച്ചിടും എന്ന് ഫിയോക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
സിനിമ തിയേറ്ററുകളുമായി ബന്ധപ്പെട്ട കരാർ സംവിധായകൻ ലംഘിച്ച് ഒ ടി ടി പ്ലാറ്റ്ഫോമിൽ സിനിമ റിലീസ് ചെയ്തതാണ് പ്രതിഷേധ നടപടിക്ക് കാരണമായത്. റിലീസ് ചെയ്ത ഒരു സിനിമ 42 ദിവസം കഴിഞ്ഞാൽ മാത്രമേ. ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ പാടുള്ളൂ എന്നായിരുന്നു തീയറ്റർ ഉടമകൾ മുന്നോട്ടുവെച്ച വാദം.
എന്നാൽ 2018 സിനിമ ജൂൺ ഏഴിന് റിലീസ് ആകുന്നത് ഇത്തരത്തിലുള്ള കരാർ ലംഘിച്ചു കൊണ്ടാണ്. സോണി ലൈവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം ഇതിനോടകം തന്നെ കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്. സിനിമ റിലീസ് ചെയ്ത 33 മത്തെ ദിവസമാണ് ഒ ടി ടി റിലീസ് ചെയ്യുന്നത്. സമരം നടക്കുന്ന സമയങ്ങളിൽ സിനിമ ഓൺലൈൻ ബുക്ക് ചെയ്തു ടിക്കറ്റുകൾ റീഫണ്ട് ചെയ്യുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Discussion about this post