പ്രശസ്ത സിനിമാ സംവിധായകൻ രാജസേനൻ ബിജെപി പാർട്ടിയിലെ അംഗത്വം ഉപേക്ഷിച്ചു. ബിജെപി വിട്ട് സിപിഎമ്മിലേക്ക് പോകുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഇത് സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗമാണ് രാജസേനൻ. കേരളത്തിൽ ബിജെപിയുടെ പ്രവർത്തനങ്ങളിൽ വലിയ പാളിച്ചകൾ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അരുവിക്കര മണ്ഡലത്തിൽ മത്സരിച്ചപ്പോൾ കയ്യിൽ നിന്ന് നല്ല രീതിയിൽ കാശ് പോയി എന്നും, രാഷ്ട്രീയപാർട്ടികൾക്കെല്ലാം എ ക്ലാസ്, ബി ക്ലാസ് എന്ന തിരിച്ചാണ് നേതാക്കൾ പൈസ കൊടുക്കുന്നത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയിൽ ചേർന്നതിനുശേഷം സിനിമയിലെ സുഹൃത്തുക്കൾ തന്നിൽ നിന്ന് അകന്നുവെന്നും, പല നഷ്ടങ്ങളും ജീവിതത്തിൽ വന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post