മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും ഏറ്റവും തിരക്കുള്ളതും ജനപ്രീതിയുള്ളതുമായ നടനാണ് ദുൽഖർ സൽമാൻ. സീതാരാമം എന്ന സൂപ്പർ ഹിറ്റ് മൂവിക്ക് ശേഷം ദുൽഖറിന്റെ പുതിയ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇത് സംബന്ധിച്ച് ഏറ്റവും പുതിയ ന്യൂസ് ആണ് പുറത്തുവന്നിരിക്കുന്നത്. തമിഴിലും തെലുങ്കിലും ഒരേസമയം ചിത്രീകരണം ആരംഭിക്കുന്ന എല്ലാവർക്കും പ്രിയപ്പെട്ട തെലുങ്ക് താരം റാണ ദഗ്ഗുബട്ടി നിർമ്മിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകൻ ആവുകയാണ്.
റാണയുടെ നിർമ്മാണ കമ്പനിയുമായി ദുൽഖർ കരാർ ഒപ്പിട്ടു എന്നാണ് പുതിയ റിപ്പോർട്ടുകൾ. റാണയുടെ സ്പിരിറ്റ് മീഡിയ എന്ന നിർമ്മാണ കമ്പനിയാണ് ദുൽഖർ ചിത്രത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ദുൽഖറിനൊപ്പം വളരെ പ്രധാനപ്പെട്ട റോൾ നിർവഹിക്കുന്നത് സമുദ്ര കനിയാണ്. ഇതുമായി ബന്ധപ്പെട്ട പുതിയ വാർത്തകൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ചിത്രത്തിൻറെ സംവിധായകൻ നായിക,മറ്റു അഭിനേതാക്കൾ തുടങ്ങിയവയെ പറ്റിയുള്ള വാർത്തകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
Discussion about this post