വെറും വയറ്റിൽ നാളികേര വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ്. ഭൂമിയിൽ ലഭിക്കുന്ന ഏറ്റവും പ്രകൃതിദത്ത പാനീയമാണ് നാളികേര വെള്ളം അല്ലെങ്കിൽ കരിക്കിൻ വെള്ളം. ഈ വെള്ളം ഒരാഴ്ച വെറും വയറ്റിൽ കുടിച്ചാൽ കിട്ടുന്ന ആരോഗ്യഗുണങ്ങളെ കുറിച്ച് നിങ്ങൾക്കറിയാമോ.
ധാരാളം ഇലക്ട്രോലൈറ്റുകൾ അടങ്ങിയിരിക്കുന്ന നാളികേര വെള്ളം നമ്മുടെ ശരീരത്തിന് ഒരു ദിവസം വേണ്ട ഊർജ്ജം പ്രദാനം ചെയ്യുന്നു. ഒപ്പം ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുവാനും ഏറ്റവും മികച്ച മാർഗ്ഗമാണ് ഇത്. വെറും വയറ്റിൽ നാളികേര വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ഉദരസംബന്ധമായ രോഗങ്ങളെ അകറ്റുവാനും ഏറെ മികച്ചതാണ്. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുവാനും തടി കുറയ്ക്കുവാനും ഈ പ്രയോഗം ഉത്തമമാണ്.
നമ്മുടെ ശരീരത്തിലെ ആസിഡ് ഉത്പാദനത്തിൽ ചെറുക്കുവാൻ കരിക്കിൻ വെള്ളം ഏറ്റവും ഉത്തമമാണെന്ന് പഠനങ്ങൾ പറയുന്നു. നാളികേര വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങൾ തുടങ്ങിയവയെ ഒഴിവാക്കാനും നല്ലതാണ്. അധികമായി ജലാംശം നമ്മുടെ ശരീരത്തിൽ എത്തുന്നത് വഴി ചർമ്മത്തിൽ ഈർപ്പം നിലനിർത്തുവാനും, ചർമ്മത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും സഹായകമാകുന്നു. ഇതിൻറെ പതിവായ ഉപയോഗം യൂറിനറി ഇൻഫെക്ഷൻ പോലുള്ള പ്രശ്നങ്ങളെ അകറ്റുന്നു. ഗർഭകാലഘട്ടത്തിൽ ഉണ്ടാകുന്ന മോണിംഗ് സിക്നസ് ഇല്ലാതാക്കുവാൻ ഇത് ഉത്തമമാണ്.
Discussion about this post