പ്രശസ്ത സിനിമാനടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗബാധിതനായി ഏറെ കാലം ചികിത്സയിലായിരുന്നു അദ്ദേഹം.
ജീവിതത്തിലേക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും നടത്തിയിരുന്നു. കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു അദ്ദേഹം. ചികിത്സാ സംബന്ധമായി സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് നിരവധി പേർ അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കണമെന്ന അഭ്യർത്ഥനയുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
അടുത്തകാലത്ത് ഇറങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളെ അനശ്വരനാക്കിയ വ്യക്തിയായിരുന്നു ഹരീഷ് പേങ്ങൻ. കരൾ സംബന്ധമായ രോഗമായതിനാൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്. ഇത് സംബന്ധിച്ച് ധാരാളം സഹായങ്ങൾ അദ്ദേഹത്തിന് ലഭിച്ചുവെങ്കിലും പെട്ടെന്നായിരുന്നു വിയോഗം. സംസ്കാരം നാളെ നെടുമ്പാശ്ശേരിയിലെ വീട്ടുവളപ്പിൽ നടക്കും.
Discussion about this post