സംവിധായകൻ ഷാജി കൈലാസിന്റെയും, നടി ആനിയുടെയും മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം നിരയിലേക്ക് എത്തുന്ന പുതിയ ചിത്രത്തിൽ സിജു വിൽസൺ നായകനായി എത്തുന്നു. സിജു വിൽസൺ പോലീസ് ആയി എത്തുന്ന ചിത്രം ഒരു ക്രൈം തില്ലറാണ്. സബ് ഇൻസ്പെക്ടർ ബിനുലാല്‍ എന്ന കഥാപാത്രത്തെയാണ് സിജു വിൽസൺ അഭിനയിക്കുന്നത്. ബോളിവുഡിൽ നിന്നുള്ള അഭിനേതാക്കൾ വരെ ചിത്രത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
ജോമി പുള്ളിക്കുന്ന് പ്രൊഡക്ഷൻ നിർവഹിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കേരളത്തിലെ വിവിധ ജില്ലകളിലെ വനത്തിനോട് ചേർന്നുള്ള ഗ്രാമമാണ് സിനിമയുടെ പശ്ചാത്തലം. എം പി എം പ്രൊഡക്ഷൻ ആൻഡ് സെൻറ് മരിയ പ്രൊഡക്ഷൻ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. സജീവ് ചിത്രത്തിൻറെ തിരക്കഥ നിർവഹിക്കും.
Discussion about this post