മലയാളികളുടെ ഇഷ്ടതാരമാണ് നടന്‍ ബാല.കരള്‍ മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് വിധേയനായ ബാലയുടെ തിരിച്ചു വരവിനായി ജനലക്ഷങ്ങള്‍ പ്രാര്‍ത്ഥിച്ചു. പതിയെ തന്റെ ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ് ബാല. ഗുരുതരാവസ്ഥയിലായ ബാലയെ കാണാന്‍ മുന്‍ ഭാര്യ അമൃത സുരേഷും മകളും എത്തി.വലിയ വാര്‍ത്ത ആയിരുന്നു ഇത്.
ആശുപത്രിയിലാവുന്നതിന് നാളുകള്‍ക്ക് മുമ്പ് ബാല ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഉണ്ണി മുകുന്ദനുമായുള്ള പ്രശ്‌നമുള്‍പ്പെടെ വരുന്നത് ഈ സമയത്താണ്. തുടരെ ട്രോളുകളും ബാലയ്ക്കന്ന് വന്നു.
പെട്ടെന്ന് ആശുപത്രിയിലായതോടെ ഏവര്‍ക്കും ആശങ്കയായി.തനിക്ക് ലഭിച്ച സ്‌നേഹത്തെക്കുറിച്ച് ബാല നേരത്തെ സംസാരിച്ചിട്ടുണ്ട്. വണ്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ആരോഗ്യം വളരെ പെട്ടെന്ന് മെച്ചപ്പെടുന്നുണ്ടെന്ന് ബാല പറയുന്നു. ഒപ്പം മനസ്സിനെ വിഷമിപ്പിച്ച ഒരു കാര്യവും താരം പറഞ്ഞു.
അഭിമുഖം തുടങ്ങുന്നതിന് മുമ്പ് ജിമ്മില്‍ പോയി വന്നതാണ്. വളരെ ഫാസ്റ്റാണെന്നാണ് എല്ലാവരും പറയുന്നത്. അവസാനം പോയി കണ്ടപ്പോള്‍ ഡോക്ടറും പറഞ്ഞു. 40 ദിവസം ആയതേയുള്ളൂ, ആറ് മാസത്തിന്റെ റിക്കവറി ആയെന്ന്. എന്താണ് നിങ്ങള്‍ കഴിക്കുന്നതെന്ന് ചോദിച്ചു. പ്രത്യേകിച്ചൊന്നും കഴിക്കുന്നില്ല’ ‘എല്ലാം കഴിക്കുന്നുണ്ട്, പാല് കൂടുതല്‍ കുടിക്കുന്നുണ്ടെന്ന് പറഞ്ഞു.
ഞങ്ങളുടെ മെഡിക്കല്‍ ടേമിലല്ല നിങ്ങളുടെ ബോഡിയുടെ അനാട്ടമിയെന്ന് ഡോക്ടര്‍ പറഞ്ഞു. അത്ഭുതം തന്നെയാണ്. ശരീരത്തിലെ വലിയ അവയവമല്ലേ. രണ്ട് മാസം ഐസിയുവില്‍ തന്നെ ഇരുന്നു. 44 ദിവസമായി,’ താരം പറയുന്നുണ്ട്
‘സ്ട്രസ് പാടില്ല. സ്ട്രസ് വരുമ്പോള്‍ ആളുകള്‍ പറയും. അതേക്കുറിച്ച് ചിന്തിക്കേണ്ട അത് മാറ്റിവെക്കെന്ന്. മാറ്റിവെക്കുന്നതാണ് കഷ്ടം. മനസ് റിമോട്ട് പോലയല്ലല്ലോ. സ്ട്രസ് വരുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ തോന്നില്ല. മറന്ന് പോവും, ഗുളിക കഴിക്കാന്‍ മറക്കും.
ആളുകളോട് വെറുതെ ദേഷ്യം വരും. എനിക്കും ഈ ഭാരത്തിനും യാതൊരു ബന്ധവുമില്ലെങ്കില്‍ മാറ്റി വെക്കുക. ഒരാള്‍ നമ്മളെ അപമാനിക്കുന്നു, എന്നാല്‍ ഞാനുമായി യാതൊരു ബന്ധവുമില്ല, അപ്പോള്‍ അവനാണ് പൊട്ടന്‍ എന്ന ആറ്റിറ്റിയൂഡാണ് നല്ലത്’.’എനിക്ക് ശത്രുക്കളുണ്ടെന്ന് പറയാന്‍ പറ്റില്ല. ദ്രോഹം ചെയ്തവരുണ്ട്. ഒരുപാട് പേരുണ്ട്. ചിന്തിച്ച് നോക്കിയാല്‍ കുറച്ച് വേദന തോന്നും.
ഞാന്‍ വീട്ടിലില്ലാത്ത സമയം ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ ഞാന്‍ പറഞ്ഞത് പോലെ കറക്ട് സ്‌ക്രിപ്റ്റ് എഴുതി വന്ന് എന്റെ വീട്ടിലെ ഞാനിടുന്ന ആഭരണങ്ങള്‍ എടുത്ത് കൊണ്ട് പോവാന്‍ നോക്കി. അതിന് അവകാശമുണ്ടോ. ഇയാള്‍ തിരിച്ച് വരില്ല, കഴിഞ്ഞു. അപ്പോള്‍ ഉള്ളത് എടുത്ത് പോവാമെന്ന് കരുതി. എന്റെ കാറ് വരെ അന്വേഷിച്ചുവെന്ന് ബാല വ്യക്തമാക്കുന്നു.
Discussion about this post