ഫ്ളവേര്‍ഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പ്രോഗ്രാമിന് നിരവധി പ്രേക്ഷകരാണ് ഉള്ളത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രോഗ്രാം കൂടിയാണ് ഇത്. തങ്കച്ചന്‍ വിതുര, അഖില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്റ്റാര്‍ മേജിക്കല്‍ ഒരു സ്‌കിറ്റ് അവതരിപ്പിച്ചത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. പലപ്പോഴായും സ്റ്റാര്‍ മാജിക്കിലെ സ്‌കിറ്റുകള്‍ വിവാദത്തില്‍ പെടാറുണ്ട്.
മലയാള സിനിമയിലെ ഒരു നടിയെ കളിയാക്കി കൊണ്ടുള്ള തരത്തിലുള്ള സ്‌കിറ്റായിരുന്നു ഇവര്‍ അവതരിപ്പിച്ചത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇവര്‍ അവതരിപ്പിച്ച സ്‌കിറ്റ് എംജി ശ്രീകുമാര്‍ അവതാരകനായിട്ടുള്ള പരിപാടിയുടേതായിരുന്നു. ഗായകന്റെ വേഷത്തില്‍ ആയിരുന്നു തങ്കച്ചന്‍ വിതുര അഭിനയിച്ചത്. ഹണി റോസിനെ കളിയാക്കുന്ന രീതിയിലുള്ള വേഷമായിരുന്നു തങ്കച്ചന്‍ ചെയ്തത്. എംജി ശ്രീകുമാറിന്റെ വേഷം ചെയ്തത് അഖിലായിരുന്നു.
അഖില്‍ തങ്കച്ചനോട് ഉത്സവ സീസണ്‍ കഴിഞ്ഞാല്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ മറുപടിയായി തങ്കച്ചന്‍ പറഞ്ഞത് ഉദ്ഘാടനം ഉള്ളതുകൊണ്ട് ഒക്കെ തട്ടിമുട്ടി കഴിഞ്ഞു പോകുന്നു എന്നാണ്. എന്നാല്‍ തങ്കച്ചന്റെ വേഷം പിന്‍ഭാഗം എടുത്തു കാണിക്കുന്ന തരത്തില്‍ ആയിരുന്നു. ഇതിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. തങ്കച്ചന്റെ ഈ വേഷവിധാനം നടിയെ കളിയാക്കുന്നതാണ് എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ കമന്റുകള്‍ വരുന്നത്.
ചിലര്‍ പറയുന്നത് ഹണി റോസിനെ തങ്കച്ചന്‍ നൈസ് ആയി ട്രോളി എന്നാണ്. ഒട്ടനവധി ആളുകള്‍ കാണുന്ന ഇത്തരം പരിപാടിയില്‍ തമാശകള്‍ ആകാമെന്നും എന്നാല്‍ അത് അതിരു കടന്നു പോകരുതെന്നും മറ്റുള്ളവരെ കളിയാക്കുന്നതിനും ഒരു പരിധി ഉണ്ടെന്നാണ് ചില ആളുകള്‍ പറയുന്നത്.
തങ്കച്ചന്റെ ഈ ഒരു സ്‌കിറ്റ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വളരെയധികം ചര്‍ച്ച ഉണ്ടാക്കിയിരിക്കുകയാണ്. ഉദ്ഘാടനം കൊണ്ട് ജീവിച്ചു പോകുന്നു എന്ന് പറയുന്നത് ഹണി റോസിനെ കളിയാക്കിയത് തന്നെയാണ് എന്നാണ് ഈ ഒരു വാക്കിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത് എന്നും പലരും പറയുന്നുണ്ട്.
ഈ പരിപാടിയില്‍ തങ്കച്ചന്റെ നില്‍പ്പും നടപ്പും എല്ലാം തന്നെ പിന്‍ഭാഗം എടുത്തു കാണിക്കുന്ന തരത്തിലുള്ളതായിരുന്നു. ഹണി റോസിനെ ബോഡി ഷേമിങ് ചെയ്തുകൊണ്ടാണ് തങ്കച്ചന്റെ ഈ സ്‌കിറ്റ്. മുന്‍പും സ്റ്റാര്‍ മാജിക്കിലെ പല എപ്പിസോഡുകള്‍ക്ക് എതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടായിരുന്നു.
പലരും പറയുന്നത് പലരെയും ബോഡി ഷേമിങ് ചെയ്തു കൊണ്ടും ഡബിള്‍ മീനിങ് തമാശകള്‍ പറഞ്ഞും ആണ് സ്റ്റാര്‍ മാജിക്കില്‍ സ്‌കിറ്റുകള്‍ അവതരിപ്പിക്കുന്നത് എന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടായിരുന്നു.
Discussion about this post