വിജയ് ദേവരകൊണ്ട- സമാന്ത തുടങ്ങിയവർ പ്രണയ ജോഡികളായ എത്തുന്ന സിനിമയിലെ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു. എൻ റോജ നീയെ എന്നു തുടങ്ങുന്ന പാട്ടാണ് യൂട്യൂബ് ടോപ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.
ഹിഷാം അബ്ദുൽ വഹാബ് ഈണം ഇട്ടിരിക്കുന്ന പാട്ട് വിജയ ദേവര കൊണ്ടയുടെ പിറന്നാൾ ദിനത്തിലാണ് റിലീസ് ചെയ്തത്. സെപ്റ്റംബർ ഒന്നിന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം കാണാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്. അതിമനോഹരമായ വരികളും, വിഷ്വലിന്റെ ഭംഗിയും പാട്ടിന് കൂടുതൽ ചാരുത പകരുന്നു.
മഹാനടി എന്ന മികച്ച ചിത്രത്തിന് ശേഷമാണ് ഈ ജോഡികൾ വീണ്ടും ഒന്നിക്കുന്നത്. ശിവ നിർവാണ ചിത്രത്തിൻറെ കഥയും തിരക്കഥയും നിർവഹിക്കുന്നു. ഇതിൻറെ മലയാളം പരിഭാഷ നടത്തിയിരിക്കുന്നത് അരുൺ എള്ളാട്ടാണ്. മലയാളത്തിൽ കൂടാതെ തമിഴ്, കന്നട,തെലുങ്ക് തുടങ്ങിയ ഭാഷകളിലും പാട്ട് പുറത്തിറക്കിയിട്ടുണ്ട്.
Discussion about this post