മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വീണ നായര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 2 ലും വീണ മത്സരിച്ചിരുന്നു. ആര്‍ ജെ അമനാണ് വീണയുടെ ഭര്‍ത്താവ്. ഇരുവരും വേര്‍പിരിഞ്ഞതായി വാര്‍ത്തകള്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ വിവാഹമോചനവാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് വീണ.
രണ്ടു വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്ന് പറയുകയാണ് വീണ. എന്റെ കൂടെ ഏഴ്, എട്ട് വര്‍ഷം ഒരുമിച്ച് ഉണ്ടായിരുന്ന ആളാണ്. പെട്ടെന്ന് ഒരിക്കലും നമുക്ക് അതില്‍ നിന്ന് വിട്ട് പോരാന്‍ പറ്റില്ലെന്നും വീണ പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വീണ മനസുതുറന്നത്.
”ഞാന്‍ നാളെ ഒരു പ്രണയത്തില്‍ ആയാലോ വിവാഹം കഴിച്ചാലോ കൂടി മറക്കാന്‍ പറ്റാത്ത ഒന്നാണത്. കാരണം എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. ആ സ്ഥാനം ഞാന്‍ എന്ത് ചെയ്താലും മാറ്റാന്‍ പറ്റില്ല. എന്റെ അമ്പാടിയുടെ അച്ഛന്‍ ആര്‍ജെ അമന്‍ എന്ന വ്യക്തി തന്നെയാണ്. ഞങ്ങള്‍ ഇപ്പോള്‍ സെപ്പറേറ്റഡ് ആണ്. ഞാന്‍ ഇത് ആദ്യമായാണ് ഒരു മീഡിയയില്‍ തുറന്ന് പറയുന്നത്.
രണ്ടു വര്‍ഷമായിട്ട് ഞാന്‍ കൊച്ചിയിലാണ് താമസിക്കുന്നത്. മകന്റെ കാര്യങ്ങള്‍ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് നോക്കുന്നത്. അമന്‍ ഇപ്പോള്‍ നാട്ടിലുണ്ട്. മോനെ കാണാറുണ്ട്, കൊണ്ടു പോകാറുണ്ട്. അവന്‍ അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് പോയി എന്‍ജോയ് ചെയ്യാറുണ്ട്. അവന് അവരെ ഭയങ്കര ഇഷ്ടമാണ്. എനിക്ക് അച്ഛനും അമ്മയുമില്ല. അവന് അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സ്‌നേഹം അറിയണമെങ്കില്‍ അവിടെ തന്നെ പോകണം. നാളെ അവന്‍ വലുതാകുമ്പോള്‍ എന്നോട് എന്തുകൊണ്ട് എനിക്ക് പോകാന്‍ പറ്റിയില്ല എന്നൊന്നും ചോദിക്കരുത് എന്നുണ്ട്.
ഇപ്പോള്‍ ഞാന്‍ എന്റെ മോന്റെ കാര്യങ്ങളൊക്കെ നോക്കി വളരെ ഹാപ്പിയായി അവന് വേണ്ടി മാത്രമായി ജീവിച്ചുകൊണ്ടിരിക്കുകയാണ്. ഭഗവാന്‍ അനുഗ്രഹിച്ച് വളരെ സന്തോഷമായാണ് പോകുന്നത്. സെപ്പറേറ്റഡ് ആയ സ്ത്രീ എന്ന നിലയില്‍ വേറെ രീതിയിലാണ് സമൂഹം ഇപ്പോഴും അതിനെ കാണുന്നത്. ഇപ്പോള്‍ ഞങ്ങള്‍ ഡിവോഴ്സല്ല, നാളെ മോന് വേണ്ടി ഞങ്ങള്‍ ഒന്നിച്ച് പോകുമോ എന്നും അറിയില്ല.
പൂര്‍ണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഞങ്ങള്‍ എത്തിയിട്ടില്ല. ഞങ്ങള്‍ ഇപ്പോഴും വിളിക്കും. മകന്റെ കാര്യങ്ങള്‍ പറയും. വഴക്കും ഇടാറുണ്ട്. പൂര്‍ണമായി വേണ്ടെന്ന് വെച്ചാല്‍ വഴക്കൊന്നും ഉണ്ടാവില്ലല്ലോ. ഇത് അങ്ങനെ പോയി കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ക്‌ളൈമാക്‌സ് ആയിട്ടില്ല. ക്ളൈമാക്സ് ആകുമ്പോള്‍ എന്റെ ഔദ്യോഗിക പേജിലൂടെ അറിയിക്കും.
ഏത് റിലേഷനില്‍ നിന്നാണെങ്കിലും ഇറങ്ങിയ ശേഷം നമ്മള്‍ താഴേക്ക് പോയാല്‍ ആണ് പ്രശ്നം. നമ്മള്‍ ഓക്കെ ആയാല്‍ മതി. പ്രണയത്തില്‍ നിന്നാണെങ്കിലും ഇറങ്ങിയ ശേഷം താഴേക്ക് പോയി ഡിപ്രഷനിലാകാതെ ഒന്ന് മുകളിലേക്ക് പോയാല്‍ മതി. എല്ലാ സമയവും കടന്നു പോകും. ജീവിതത്തില്‍ ഒന്നും നിലനില്‍ക്കില്ല. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഹാപ്പി ആയിട്ട് വേര്‍പിരിഞ്ഞ് ജീവിക്കുന്നു. മോനും ഹാപ്പിയാണ്. ഞങ്ങള്‍ തമ്മിലുള്ള പ്രശ്നം മകനെ ബാധിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. അതാണ് തീരുമാനവും.”- വീണ പറയുന്നു.
Discussion about this post