ചെറിയ വയസ്സില്‍ തന്നെ വലിയ രീതിയില്‍ താരങ്ങളായി മാറിയ ഒരുപാട് പേര് നമുക്കറിയാം. സിനിമയിലും സീരിയലിലും അഭിനയിച്ചുകൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ ഒരുപാട് ബാലതാരങ്ങളെ നമുക്കറിയാമായിരിക്കും. എന്നാല്‍ ചെറിയ പ്രായത്തില്‍ തന്നെ സോഷ്യല്‍ മീഡിയയിലെ അറിയപ്പെട്ട താരങ്ങളെ മാറിയവര്‍ ചുരുക്കം ചിലരായിരിക്കും.
ഇത്തരത്തില്‍ ചെറിയ പ്രായത്തില്‍ തന്നെ വലിയ സോഷ്യല്‍ മീഡിയ താരമായി മാറിയ വ്യക്തിയാണ് റിവ അറോറ. ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് സിനിമ ലോകത്തേക്ക് കടന്നുവന്ന താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ അറിയപ്പെട്ട സെലിബ്രിറ്റിയാണ്. പല പ്രമുഖ താരങ്ങള്‍ക്ക് പോലും എത്തിപ്പെടാന്‍ പറ്റാത്ത ആരാധക പിന്തുണയും ഫോളോവേഴ്സും താരത്തിന് ഉണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം.
കേവലം 13 വയസ്സാണ് താരത്തിന്. പക്ഷേ ഇതിനിടയില്‍ താരം നേടിയെടുത്ത സോഷ്യല്‍ മീഡിയ ഫോളോവേഴ്സും ആരാധക പിന്തുണയും ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രമായി താരത്തിന് 10 മില്യനില്‍ കൂടുതല്‍ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ബോള്‍ഡ് വേഷങ്ങളിലാണ് താരം കൂടുതലായി കാണപ്പെടുന്നത്.
ഇപ്പോള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പുതിയ ഫോട്ടോകളും വിശേഷവുമാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗം ആയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ 10 മില്യന്‍ തികച്ചതിന്റെ സന്തോഷം എന്നോളം താരത്തിന് സമ്മാനമായി ലഭിച്ച ഓടി കാര്‍ ആണ് താരം ആരാധകര്‍ക്ക് മുമ്പില്‍ കാഴ്ചവച്ചത്.
10 മില്യണ്‍ തികഞ്ഞ സന്തോഷത്തിന് പുറമേ കുടുംബത്തില്‍ നിന്ന് സമ്മാനമായി ലഭിച്ച ഓടി കാര്‍ ഇരട്ട മധുരമാണ് താരത്തിന് നല്‍കിയത്. ചുവപ്പ് ഡ്രസ്സില്‍ ഉള്ള ഫോട്ടോകളും താരം ഇതിനോടൊപ്പം പങ്കുവെച്ചു.
ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് അഭിനയ ലോകത്തേക്ക് കടന്നുവന്ന താരമാണ് റിവ ആരോറ. നടി എന്ന നിലയിലും മോഡല്‍ എന്ന നിലയിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരം അറിയപ്പെട്ട ഒരു സിംഗര്‍ കൂടിയാണ്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്ന നിലയിലും താരം അറിയപ്പെടുന്നു. ഏഴാമത്തെ വയസ്സില്‍ തന്നെ താരം അറിയപ്പെട്ട സെലിബ്രിറ്റിയായി മാറിയിട്ടുണ്ട്. ഉരി ദി സര്‍ജികള്‍ സ്ട്രൈക്ക് എന്ന സിനിമയിലെ താരത്തിന്റെ അഭിനയമാണ് ഇത്രയധികം ആരാധകരെ നേടിയെടുക്കാന്‍ താരത്തിന് കാരണമായത്.
Discussion about this post