കാമുകനൊപ്പം ഒളിച്ചോടിയ യുവ അധ്യാപികയെ വിമാനത്താവളത്തില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. നീലേശ്വരത്തെ സ്വകാര്യ സ്കൂള്‍ അധ്യാപികയായ പീലിക്കോട് തോട്ടംഗേറ്റിനടുത്തുള്ള 24 കാരിയെയാണ് കാമുകനൊപ്പം ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച രാവിലെയോടെയാണ് കേസിനാസ്പദമായ സംഭവം. ഇന്നലെ രാവിലെ 7 മണിക്ക് വിദ്യാര്‍ത്ഥിയുടെ പിതാവ് മരിച്ചിട്ടുണ്ടെന്നും അവിടുത്തേക്ക് പോകുന്നുവെന്നും പറഞ്ഞ് വീട്ടില്‍ നിന്നും അധ്യാപിക പുറപ്പെട്ടത്. ഏറെ വൈകീട്ടും യുവതി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് ചന്തേര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചന്തേര പോലീസ് നടത്തിയ അന്വേഷണത്തില്‍ അധ്യാപിക നീലേശ്വരംചിറപ്പുറം സ്വദേശിയായ മുബഷീറിനോടൊപ്പം മുങ്ങിയതാണെന്ന് സൂചന ലഭിച്ചു. പിന്നീടാണ് യുവതിയെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി.
Discussion about this post