നമ്മുടെ വൃക്കകൾ എങ്ങനെ തകരാറിലാണെന്ന് മനസ്സിലാക്കാം. ചില ലക്ഷണങ്ങൾ നമ്മുടെ ശരീരം തന്നെ കാണിച്ചു തരും. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എപ്പോഴും ക്ഷീണിതരാവുക, ഒരു ഊർജ്ജ കുറവ് തോന്നുക. മറ്റു പല രോഗങ്ങളുടെയും ഒരു ലക്ഷണമായി ഈ രണ്ട് കാര്യങ്ങളും കണക്ക് കൂട്ടുന്നതിനാൽ വൃക്കകളുടെ പ്രവർത്തനത്തിലെ അസാധാരണതകൾ ഈ ലക്ഷണങ്ങളിൽ നിന്ന് ഒരുപക്ഷേ നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കില്ല.
എന്നാൽ ഈ രണ്ട് ലക്ഷണങ്ങൾക്ക് ഒപ്പം തന്നെ വിശപ്പ് കുറവ് അനുഭവപ്പെടുന്നതും, എപ്പോഴും മൂത്രം ഒഴിക്കാൻ തോന്നുന്ന അവസ്ഥയും വൃക്കയുടെ തകരാറിനെ കാണിക്കുന്നതാണ്. ചിലപ്പോൾ ഈ ലക്ഷണം മൂത്ര അണുബാധയുടെ ലക്ഷണമായും കണക്കാക്കാം. മൂത്രമൊഴിക്കുമ്പോൾ കുമിളകൾ കാണപ്പെടുന്നത് വൃക്ക രോഗത്തിൻറെ ലക്ഷണമാണ്. ഇത് മൂത്രത്തിലെ പ്രോട്ടീൻ അളവാണ് സൂചിപ്പിക്കുന്നത്. വൃക്കയിലെ ശുദ്ധീകരണ സംവിധാനം കേടാവുന്നതിന്റെ ഒരു ലക്ഷണമായി ഇതിനെ ചൂണ്ടിക്കാണിക്കാം. ഇതുകൂടാതെ വരണ്ട ചർമം ഉണ്ടാവുന്നതും വൃക്ക സമ്പന്ധമായ അസുഖത്തിന്റെ ലക്ഷണമാണ്.
കണ്ണുകൾക്ക് ചുറ്റും കറുപ്പ് ഉണ്ടാകുന്നതും, കാലുകളിലും മുഖത്തും നീര് വരുന്നതും, പാദങ്ങൾക്ക് വേദന ഉണ്ടാകുന്നതും വൃക്ക രോഗത്തിന് ലക്ഷണമാണ്. മുകളിൽ പറഞ്ഞ പോലെ മൂത്രത്തിൽ അമിതമായി കുമിളകൾ ഉണ്ടാകുന്നുണ്ടെങ്കിൽ രക്തത്തിലെ പ്രോട്ടീൻ മൂത്രത്തിലൂടെ കടന്നു പോവുകയും ഇതുവഴി ശരീരത്തിൽ സോഡിയം കൂടുതലാവുകയും ചെയ്യുന്നു സോഡിയം കൂടുതൽ ആകുമ്പോൾ കിഡ്നിയുടെ പ്രവർത്തനത്തെ അത് സാര
Discussion about this post