തലവേദനയെ നേരിടാൻ വളരെ സിമ്പിൾ ആയ ഒരു മാർഗ്ഗമാണ് മസാജിങ്. കോർട്ടിസോൾ പോലുള്ള സ്ട്രെസ്സ് ഹോർമോണുകളെ ഫലപ്രദമായി കുറയ്ക്കുവാൻ മസാജിങ് വളരെ നല്ലതാണ്. മുടിയിഴകളിലൂടെ വിരലുകൾ വൃത്താകൃതിയിൽ മസാജ് ചെയ്യുന്നതാണ് എപ്പോഴും നല്ലത്. ഉയർന്ന രക്തസമ്മർദ്ദവും മുടികൊഴിച്ചിലും വരെ മസാജിങ്ങിലൂടെ നമുക്ക് നേരിടാൻ സാധിക്കുന്നു.
മസാജ് ചെയ്യുന്നത് രക്തസമ്മർദ്ദം നിരക്ക് കുറയ്ക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ഇതുകൂടാതെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടി വളർച്ച കൂടുകയും ചെയ്യുന്നു. ശരിയായ രീതിയിലുള്ള മസാജിങ് മാനസിക സമ്മർദ്ദം ലഘൂകരിക്കുവാനും മൈഗ്രൈൻ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും ഏറ്റവും നല്ല വഴിയാണ്.
ഓർമ്മശക്തി വർധിപ്പിക്കുവാനും, തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കുവാനും ഈ രീതി ഗുണം ചെയ്യും. വളരെ റിലാക്സ് ആയി നമ്മുടെ ജോലികൾ ചെയ്തുതീർക്കുവാൻ ഒരു അല്പസമയം മസാജ് ചെയ്താൽ മാത്രം മതി. ഇത് വിഷാദ രോഗത്തെ വരെ പരിഹരിക്കാൻ കഴിവുള്ള ഒരു ചെറു മാർഗ്ഗമായി കണക്കാക്കിയിരിക്കുന്നു.
Discussion about this post