സ്വന്തം ആവശ്യത്തിനുള്ള ഫെയ്‌സ് മാസ്കുകൾ വീട്ടിലിരുന്ന് നിർമ്മിക്കാൻ മലയാളിയെ പഠിപ്പിക്കുകയാണ് ചലച്ചിത്ര താരം ഇന്ദ്രൻസ്. ബ്രേക്ക് ദ ചെയിൻ ക്യാമ്പയ്‌നിന്റെ ഭാഗമായി പൂജപ്പുര സെൻട്രൽ ജയിലിൽ പ്രവർത്തിക്കുന്ന മാസ്ക് നിർമ്മാണ യൂണിറ്റിലെത്തിയാണ് ഇന്ദ്രൻസ് തുണി ഉപയോഗിച്ച് മാസ്ക് തുന്നിയെടുക്കുന്ന വിധം വിശദീകരിച്ചത്. കോവിഡ് 19 വ്യാപിച്ച സാഹചര്യത്തിൽ മാസ്കിന് ക്ഷാമം നേരിട്ടതോടെയാണ് പൂജപ്പുര ജയിലിൽ മാസ്ക് നിർമ്മാണ യൂണിറ്റ് ആരംഭിച്ചത്. ഒരു ലക്ഷത്തിലധികം മാസ്‌കുകളാണ് ഇതിനോടകം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് നിർമ്മിച്ച് നൽകിയത്. കോട്ടൺ തുണിയും, നോൺ വൂവൺ ഫേബ്രിക് മെറ്റീരിയലും ഉൾപ്പെടെ ഉപയോഗിച്ച് മാസ്ക് തുന്നിയെടുക്കുന്ന വിധമാണ് സിനിമയിലെ കോസ്‌റ്റ്യൂം ഡിസൈനർ കൂടിയായ ഇന്ദ്രൻസ് വിശദീകരിക്കുന്നത്.
Discussion about this post