ഡി .വൈ .എഫ് .ഐ പ്രവർത്തകരെ വിമർശിച്ചതിന് പിന്നാലെ മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ചു കായംകുളം എം. എൽ .എ യു. പ്രതിഭ. എം ,എൽ .എ യും , പ്രാദേശിക ഡി . വൈ .എഫ് .ഐ നേതാക്കളും ,തമ്മിലുള്ള തർക്കം റിപ്പോർട്ട് ചെയ്തതാണ് മാധ്യമ പ്രവർത്തകർക്കെതിരെ തിരിയാൻ എം .എൽ .എ യെ പ്രകോപിപ്പിച്ചത്. തെരുവിൽ ശരീരം വിറ്റു ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസുണ്ടെന്നും ,മാധ്യമപ്രവർത്തകർ ഇവരുടെ കാൽകഴുകി വെള്ളം കുടിക്കണമെന്നും ഇതിലും ഭേദം ………………. തുടങ്ങി ഒരു ജനപ്രതിനിധിയോ , ഒരു പൊതുപ്രവർത്തകയോ പറയാൻ പാടില്ലാത്ത വളരെ മോശമായ വാക്കുകളാണ് ഫേസ് ബുക്ക് ലൈവിലൂടെ എം . എൽ .എ ഉപയോഗിച്ചത്.
Discussion about this post