കോവിഡുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ ഒരു വർഷം വരെ തടവും ,പിഴയും .. കേന്ദ്രസർക്കാരാണ് ഇതുസംബന്ധിച്ച മാർഗനിർദേശം പുറപ്പെടുവിച്ചത് കോവിഡ് സംബന്ധിച്ചുള്ള വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കാണ് ഡിസാസ്റ്റർ മാനേജ്മെന്റ് നിയമം 2005 സെക്ഷൻ 54 പ്രകാരം തടവും , പിഴയും ശിക്ഷ ലഭിക്കുക. ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന വാർത്തകൾ പുറത്തുവിടുന്നവർക്കോ, പ്രചരിപ്പിക്കുന്നവർക്കോ ആണ് ശിക്ഷ. വ്യാജവാർത്തകൾ പടരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. വാർത്തകളുടെ ഔദ്യോഗിക വിശദീകരണത്തിനും , പ്രചാരണങ്ങളുടെ വസ്തുത പരിശോധിക്കുന്നതിനും പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ( പി . ഐ . ബി . ) പോർട്ടൽ ആരംഭിച്ചു. സ്ഥിരീകരിക്കേണ്ട വിവരം [email protected] എന്ന ഇ മെയിൽ വിലാസത്തിലേക്ക് അറിയിച്ചാൽ ഔദ്യോഗിക വിശദീകരണം ലഭിക്കും.
Discussion about this post