ഈ കൊറോണക്കാലത്തും വാഹന സൗകര്യങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിൽ ഒരു വിളിപ്പാടകലെയുണ്ട് ജല ആംബുലൻസ് . ലോക്ക് ഡൗൺ ദിവസങ്ങളിൽ ഉൾമേഖലയിൽ താമസിക്കുന്നവർക്ക് 24 മണിക്കൂറും അതിവേഗ സഹായങ്ങളുമായാണ് ജല ആംബുലൻസിന്റെ പ്രവർത്തനം. മറ്റു ആംബുലൻസുകളുടെ പ്രവർത്തനം പോലെ തന്നെയാണ് ജല ആംബുലൻസും ഈ കൊറോണക്കാലത്തു പ്രവർത്തിക്കുന്നത്. ആലപ്പുഴ , എറണാകുളം , കോട്ടയം, കൊല്ലം എന്നീ ജില്ലകളിലെ ഉൾനാടൻ മേഖലകളിൽ അടിയന്തര സഹായവുമായി ഈ ആംബുലൻസ് രംഗത്തുണ്ട്. 108 എന്ന നമ്പരിൽ വിളിച്ചാൽ ഉടൻ ജല ആംബുലൻസ് സഹായത്തിനെത്തും. 25 പേർക്ക് കയറാവുന്ന ഈ ബോട്ടിൽ ജീവൻ രക്ഷാ ഉപകരണങ്ങളും, പ്രാഥമിക ശുശ്രൂഷ സംവിധാനങ്ങളുമുണ്ട്. ജല മാർഗ്ഗം എത്താൻ കഴിയുന്നടുത്തെല്ലാം ഈ ആംബുലൻസിന്റെ സൗജന്യ സഹായം ലഭ്യമാണ്. ഇതിനായി ജല വകുപ്പിലെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർക്കൊപ്പം ആരോഗ്യ വകുപ്പിലെ ജീവനക്കാരും ഉണ്ടാകും.
Discussion about this post