കോവിഡ് രോഗബാധ സംശയിക്കുന്ന ആളെക്കുറിച്ചു ആരോഗ്യ പ്രവർത്തകർക്ക് വിവരം നൽകിയ യുവാവിനെ അയൽക്കാർ മർദ്ദിച്ചു കൊലപ്പെടുത്തി . ബീഹാറിലെ സിതമർഹിയിൽ 24 വയസുള്ള ബബ്‌ള കുമാറാണ് മരിച്ചത്. മഹാരാഷ്ട്രയിൽ നിന്നും തിരിച്ചെത്തിയ 2 പേർ ഐസലേഷനിൽ കഴിയാതെ ഗ്രാമത്തിൽ കറങ്ങി നടക്കുന്നുണ്ടെന്ന കാര്യം കുമാർ ആരോഗ്യ പ്രവർത്തകരെ അറിയിച്ചിരുന്നു. . തുടർന്ന് അധികൃതരെത്തുകയും, ഇവരെ പരിശോധനക്ക് ശേഷം ക്വോറന്റയിനിൽ പ്രവേശിപ്പിക്കുകയും ചെയ്തു . ഇതിന്റെ പ്രതികാരത്തിലാണ് രോഗബാധ സംശയിക്കുന്നവരുടെ ബന്ധുക്കൾ കുമാറിനെ കൊലപ്പെടുത്തിയത്. പോലീസ് കേസെടുത്തു .
Discussion about this post