ഏറെ ഉന്മേഷദായകവും അത്ഭുതകരമായ ആരോഗ്യഗുണങ്ങളും നൽകുന്നതാണ് വെള്ളരിക്ക. നമ്മുടെ ശരീരത്തിലെ നിർജലീകരണം തടയുവാൻ ഈ വേനൽക്കാലത്ത് ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഭക്ഷണ വസ്തു കൂടിയാണ് വെള്ളരിക്ക. ധാരാളം ജീവകങ്ങളും ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം, കാൽസ്യം തുടങ്ങി പോഷകങ്ങളും വെള്ളരിക്കയിൽ സമ്പന്നമായി അടങ്ങിയിരിക്കുന്നു.
ചർമ്മസംരക്ഷണത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് വെള്ളരിക്ക. ജലാംശം കൂടുതലുള്ളതുകൊണ്ടുതന്നെ ഇതിൻറെ ഉപയോഗം ആരോഗ്യത്തിന് ഏറെ നല്ലതാണ്. പലപ്പോഴും നിങ്ങൾ കണ്ടിട്ടുണ്ടാകും ഫേഷ്യൽ സമയത്ത് കണ്ണുകൾക്ക് താഴെ വെള്ളരിക്ക കഷണങ്ങൾ വച്ചിരിക്കുന്നത്. ഇത് കണ്ണിന് ചുറ്റുമുള്ള വീക്കം കുറയ്ക്കുവാനാണ് ഉപയോഗിക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന അസ്കോർബിക് ആസിഡ് വെള്ളം കെട്ടിനിൽക്കുന്ന പ്രതീതി ഉണ്ടാക്കുന്നു. മാത്രവുമല്ല കണ്ണുകളുടെ ക്ഷീണം കുറയ്ക്കുവാനും ഈ പ്രയോഗം കൊണ്ട് സാധിക്കുന്നു ധാരാളമായി ആന്റിഓക്സിഡന്റുകളും ഫ്ലവനോയിഡുകളും അടങ്ങിയിരിക്കുന്ന ഇത് കണ്ണിൻറെ വീക്കം പെട്ടെന്ന് തന്നെ കുറയ്ക്കുന്നു.
വെള്ളരിക്ക ഫേഷ്യലുകളിൽ കൂടുതലായി ഉപയോഗിക്കുന്നത് ഇതിന് ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ ബി യും കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്ന വെള്ളരിക്കയുടെ ഉപയോഗം ശരീരത്തിന് വേണ്ട ഊർജ്ജം പകരുവാൻ പ്രാപ്തമാകുന്നു മാത്രവുമല്ല ശരീരത്തിന് പൊള്ളൽ ഏൽക്കുമ്പോൾ കുക്കുമ്പർ അരച്ച തേക്കുന്നത് ഏറ്റവും നല്ലതാണ്. സൂര്യാഘാതം ഏൽക്കുന്ന സമയത്തും ഈ പ്രയോഗം ചെയ്യാം. വെള്ളരിക്ക ജ്യൂസ് ഇടപെട്ട് കുടിക്കുന്നത് ജീവിതചര്യ രോഗങ്ങളെ നിയന്ത്രിക്കുകയും അമിത കൊഴുപ്പിനെ ഇല്ലാതാക്കുകയും ചർമം മൃദുലവും തിളക്കമുള്ളതും ആക്കുകയും ചെയ്യുന്നു.
Discussion about this post