ഇന്ത്യന്‍ സിനിമയില്‍ സ്വന്തം പ്രയത്നത്തിലൂടെ ഉയരങ്ങള്‍ താണ്ടിയ നടിയാണ് പ്രിയങ്ക ചോപ്ര. നാല്പത് വയസുകാരിയായ പ്രിയങ്ക ചോപ്ര 2018 ലാണ് നിക് ജോണസുമായി വിവാഹിതയാവുന്നത്. ശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോവുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.
ഇടയ്ക്ക് പ്രിയങ്ക ഗര്‍ഭിണിയായെന്ന തരത്തില്‍ നിരവധി ഗോസിപ്പുകള്‍ വന്നെങ്കിലും കേട്ടതിലൊന്നും സത്യമില്ലെന്ന് നടി തന്നെ വെളിപ്പെടുത്തി. എന്നാല്‍ ആരെയും അറിയിക്കാതെ വളരെ രഹസ്യമായിട്ടാണ് വാടകഗര്‍ഭപാത്രത്തിലൂടെ പ്രിയങ്ക ഒരു അമ്മയാവുന്നത്.
മാള്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞ് ആറാം മാസത്തിലാണ് ജനിച്ചതെന്നും അതിന്റേതായ പ്രശ്നങ്ങള്‍ അവള്‍ക്ക് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം റെഡിയായെന്നും നടി അടുത്തിടെ പറഞ്ഞു.
മാത്രമല്ല മുപ്പത് വയസില്‍ തന്നെ കുഞ്ഞിനെ സ്വീകരിക്കാനുള്ള മുന്നൊരുക്കം താന്‍ നടത്തിയിരുന്നു. ഗൈനക്കോളേജിസ്റ്റ് കൂടിയായ അമ്മയുടെ നിര്‍ബന്ധപ്രകാരം തന്റെ അണ്ഡം ശേഖരിച്ച് സൂക്ഷിച്ച് വെച്ചിരുന്നതായിട്ടാണ് അടുത്തിടെ നടിയൊരു പരിപാടിയില്‍ വെളിപ്പെടുത്തിയത്.
എനിക്ക് മുപ്പതുകളില്‍ തന്നെ അത്തരമൊരു സ്വതന്ത്ര്യം ലഭിച്ചിരുന്നു. അങ്ങനെ ജീവിതത്തിന്റെ അഭിലഷണീയമായ പാതയിലൂടെ തുടരാന്‍ സാധിക്കുമെന്നും മനസിലാക്കി. എന്റെ കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ എത്താന്‍ ഞാന്‍ ആഗ്രഹിച്ചു.
ആ സമയത്ത് എനിക്ക് കുട്ടികളെ സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നൊരു വ്യക്തിയെ കണ്ടെത്താനും സാധിച്ചില്ല. ആ സമയത്താണ് പ്രസവമടക്കം കൈകാര്യം ചെയ്യുന്ന ഗൈനക്കോളജിസ്റ്റായ അമ്മ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നത്.
Discussion about this post