ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടില്‍ മോഷണം. ചെന്നൈയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശന അഭിരാമപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
60 പവന് സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്. മോഷണത്തില്‍ വീട്ടിലെ ജോലിക്കാരായ മനേക, പെരുമാള്‍ എന്നിവര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പരാതിയിലുണ്ട്.
അവസാനമായി ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നോക്കിയപ്പോള്‍ സ്വര്‍ണം വീട്ടിലുണ്ടായിരുന്നുവെന്ന് കുടുംബം അറിച്ചു. പരാതിയിന്മേല് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post